പുൽപ്പള്ളി പ്രതിഷേധം: അറസ്റ്റ് നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് കെസിസി
1395918
Tuesday, February 27, 2024 7:10 AM IST
പുൽപ്പള്ളി: പുൽപ്പള്ളിയിൽ കഴിഞ്ഞ ഹർത്താൽ ദിനത്തിൽ നടന്ന ജനകീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സാധരണക്കാരായ കർഷകരേയും കൂലിപ്പണിക്കാരേയും വിദ്യാർഥികളേയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ക്നാനായ കത്തോലിക്ക കോണ്ഗ്രസ് പെരിക്കല്ലൂർ ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ സ്വാഭാവിക പ്രതിഷേധമാണ് പുൽപ്പള്ളിയിൽ നടന്നത്.
ജനങ്ങൾക്കും അവരുടെ ജീവനോപാധികൾക്കും സംരക്ഷണമുറപ്പ് വരുത്തുന്ന നടപടികളുമായി അധികാരികൾ മുന്നോട്ട് വരണം. ജനങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങളെ പോലീസ് നടപടികളിലുടെ നേരിടുന്നത് ഭരണാധികാരികളുടെ പരാജയം മറയ്ക്കാനാണെന്നും പോലീസ് നടപടികൾ ഉടൻ നിർത്തിവച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നിറിയിപ്പ് നൽകി. ഫാ. സ്റ്റീഫൻ ചീക്കപ്പാറ, ജോണി പുത്തൻക്കണ്ടത്തിൽ, ഷിജു കൂറാനയിൽ, ജോബിൻസ്, മാത്യു ലൂക്കോസ്, ബേബി പെരുന്പേൽ എന്നിവർ പ്രസംഗിച്ചു.