തീവണ്ടി തട്ടി മരിച്ച നിലയിൽ
1395701
Monday, February 26, 2024 10:06 PM IST
പുൽപ്പള്ളി: കാപ്പിസെറ്റിലെ ഓട്ടോ ഡ്രൈവർ ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയി (46) വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്നു പോയതാണ്.
ഇദ്ദേഹത്തിന്റെ ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിട്ടുണ്ട്. ഭാര്യ: ഷീന (ഇസ്രായേൽ). മക്കൾ: അയോണ, ആൽവിൻ. സംസ്കാരം ഇന്ന് 10ന് ചെറ്റപ്പാലം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.