വനിതാ കമ്മീഷൻ അദാലത്ത് നടത്തി
1395655
Monday, February 26, 2024 1:20 AM IST
കൽപ്പറ്റ: വനിതാ കമ്മീഷൻ അംഗം അഡ്വ.പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ രണ്ട് പരാതികൾ തീർപ്പാക്കി.
കുടുംബ പ്രശ്നം, ഗാർഹിക പീഡനം, സ്വത്ത് തർക്കം എന്നിവയുടെ ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. മൂന്ന് പരാതികളിൽ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
25 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അഡ്വ.മിനി മാത്യൂസ്, കൗണ്‍സലർമാർ എന്നിവർ പങ്കെടുത്തു.