പൂർവാധ്യാപക സംഗമം നടത്തി
1395349
Sunday, February 25, 2024 5:32 AM IST
മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 66ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവാധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഗമം നടത്തി.
മുൻ പ്രധാനാധ്യാപകരായ കെ. നൂർജഹാൻ, പി.ഐ. മാത്യു, ഡോ. കൃഷ്ണൻ മൂതിമൂല, സലിൻ പാല എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, അഡ്വ.സി.വി. ജോർജ്, കെ. അബൂബക്കർ, പി.സി. വത്സല, എൻ.കെ. ജോർജ്, ഡോ.കെ.ബി. ബൈജു, ഡോ. മത്തായി, ടി.ജി. സജി, ഷാജി തദ്ദേവൂസ്, എ. കമലാക്ഷി, ടി.എം. തോമസ്, ജ്യോതികുമാർ,
കെ.വി. സുജാത, ഇ.പി. ശാന്ത, പി.എസ്. ഗിരീഷ് കുമാർ, എം.പി. ശോഭനകുമാരി, കെ. മൈമൂന, സൂസൻ സോളമൻ, നാരായണി, പി.പി. തോമസ്, കെ.എം. ജോഷി, കെ.എ. മാർസ്, റോസ് മേരി, വി.കെ. ജോണ്‍, സുമ, പി.എം. മേരി, സി. ബാലൻ,
പി.സി. മറിയം, പുഷ്പവല്ലി, ആശ എലിസബത്ത് എന്നിവർ പ്രസംഗിച്ചു. പൂർവാധ്യാപകവേദി ചെയർപേഴ്സണായി കെ. നൂർജഹാനെയും കണ്‍വീനറായി പി.ഐ. മാത്യുവിനെയും തെരഞ്ഞെടുത്തു.