കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന് സഹായവുമായി സിപിഎം
1394446
Wednesday, February 21, 2024 4:58 AM IST
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പാക്കം കാരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ പതിനാലുകാരൻ ശരത്തിന് സഹായ സാമഗ്രകളുമായി സിപിഎം ഏരിയ കമ്മിറ്റിയും ലോയേഴ്സ് യൂണിയനും.
ശരത്തിന്റെ വീട് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സെക്രട്ടേറിയറ്റ് അംഗം വി.വി. ബേബി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബീന വിജയൻ, രുക്മിണി സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി എം.എസ്. സുരേഷ്ബാബു എന്നിവർ കഴിഞ്ഞ ദിവസം ശരത്തിനെ സന്ദർശിച്ചിരുന്നു.
അഡ്ജസ്റ്റബിൾ മെഡിക്കൽ ബെഡ്, ടെലിവിഷൻ, ഫാൻ, തലയണ, ഷീറ്റ് തുടങ്ങിയവയാണ് നൽകിയത്. പുൽപ്പള്ളി വിജയ ഹൈസ്കൂൾ വിദ്യാർഥിയായ ശരത്തിന് ജനുവരി 29നാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്.