ഭിന്നശേഷി ദിനം ആചരിച്ചു
1375577
Sunday, December 3, 2023 7:26 AM IST
സുൽത്താൻ ബത്തേരി: ശ്രേയസ്, സെന്റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗ്, നിർമൽ ജ്യോതി സ്പെഷൽ സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്നശേഷിക്കാരായ കുരുന്നുകളുടെ കലാപരിപാടികൾ, ചർച്ച, പ്രചോദന വീഡിയോ പ്രദർശനം എന്നിവ നടന്നു.
ശ്രേയസ് ഹാളിൽ ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. ശ്രേയസ് പ്രസിഡന്റ് മോണ്‍. സെബാസ്റ്റ്യൻ കീപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ, ലോക്കൽ മാനേജർ ഫാ.മാത്യു അറന്പാൻകുടിയിൽ, നോവലിസ്റ്റ് ഹാരിസ് നെൻമേനി, ബത്തേരി എഇഒ ജോളിയാമ്മ മാത്യു, ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ.വി. ഷാജി, പ്രോജക്ട് ഓഫീസർ കെ.പി. ഷാജി, എൻ.ജെ. ഡോളി, സിസ്റ്റർ ലെസിമോൾ എന്നിവർ പ്രസംഗിച്ചു.