മാവിലാംതോടിൽ പഴശി അനുസ്മരണം നടത്തി
1375145
Saturday, December 2, 2023 1:24 AM IST
പുൽപ്പള്ളി: ജില്ലാ ടൂറിസം പ്രോമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ വണ്ടിക്കടവ് മാവിലാംതോട് പഴശിരാജ ലാൻഡ് സ്കേപ്പ് മ്യൂസിയത്തിൽ പഴശി അനുസ്മരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മണി പാന്പനാൽ അധ്യക്ഷത വഹിച്ചു.
ഡിടിപിസി അംഗം പി.വി. സഹദേവൻ മുഖ്യാതിഥിയായി. ഡോ. ജോസഫ് സ്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കലേഷ് സത്യാലയം, പഞ്ചായത്ത് സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ഷൈജു, ഡി.കെ. പ്രഭാത്, കെ.എൽ. പൗലോസ്, എം.എസ്. സുരേഷ് ബാബു, എ. വിജേഷ്, നിഷ സജി, ടി.കെ. ശിവൻ, അനീഷ് മായക്കാട്ട് പി.കെ. രാജപ്പൻ, ബൈജു തോമസ് എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത് ലൈബ്രറി സമിതികളുടെയും നേതൃത്വത്തിൽ മാവിലാംതോടിലേക്ക് പഴശി സ്മൃതി യാത്രയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
അനുസ്മരണയോഗം താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി. വാസു ഉദ്ഘാടനം ചെയ്തു. പി.ടി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഉണ്ണിക്കുട്ടൻ, ഷൈജു പഞ്ഞി ത്തോപ്പിൽ, മനുമോൻ, മത്തായി തറയിൽ, ഫ്രാൻസിസ്, മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.