സ്കാനിംഗ് മെഷീൻ പ്രവർത്തനം ആരംഭിച്ചു
1375143
Saturday, December 2, 2023 1:24 AM IST
മാനന്തവാടി: ഐസിഐസിഐ ബാങ്ക് സിഎസ്ആർ ഫണ്ടിൽ നിന്നു 27 ലക്ഷം മുടക്കി വയനാട് മെഡിക്കൽ കോളജിൽ സ്ഥാപിച്ച സ്കാനിംഗ് മെഷീൻ പ്രവർത്തനം ആരംഭിച്ചു. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് വി.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ആർഎംഒ അർജുൻ ജോസ്, റേഡിയോളജി ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രിൻസണ്‍ ജോർജ്, നഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ തോമസ്, ഐസിഐസിഐ ബാങ്ക് സോണൽ മാനേജർ ബൈജു കാണംങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.