അടച്ചിട്ട വീട്ടിൽ തീപിടിത്തം
1374978
Friday, December 1, 2023 7:43 AM IST
മാനന്തവാടി: അടച്ചിട്ട വീട്ടിൽ തീപ്പിടിത്തം. നാലാംമൈലിലെ തിരിക്കോടൻ ഇബ്രാഹിമിന്റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം ആറോടെ തീപ്പിടിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഒരു മുറിയിൽ തീ ആളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് തീ ഭാഗികമായി അണച്ചത്. തീപ്പിടിത്തം ഉണ്ടായ മുറിയിലെ ഉപകരണങ്ങൾ നശിച്ചു. അഗ്നി-രക്ഷാസേനയാണ് തീ പൂർണമായും അണച്ചത്.