മയക്കുമരുന്നുകേസിൽ രണ്ടു പേർ അറസ്റ്റിൽ
1374973
Friday, December 1, 2023 7:43 AM IST
മീനങ്ങാടി: മയക്കുമരുന്നുകേസിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി വിളക്കുമഠത്തിൽ സുഹൈൽ(34), മേപ്പാടി നെടുന്പാല നത്തംകുനി ചുണ്ടേൽതൊടി അമൽ(23)എന്നിവരെയാണ് എസ്ഐ രാംകുമാർ, എഎസ്ഐ സബിത, എസ്സിപിഒമാരായ സാദിഖ്, ശിവദാസൻ, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ടൗണിൽ വാഹന പരിശോധനയിലാണ് സുഹൈൽ സഞ്ചരിച്ച കാറിൽ 18.38 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇയാൾക്കു മൈസൂരുവിൽ മയക്കുമരുന്ന് കൈമാറിയത് അമലാണ്. ബസിൽ വരുന്നതിനിടെയാണ് അമലിനെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.