ശ്രേയസ് ബോധവത്കരണം നടത്തി
1374971
Friday, December 1, 2023 7:43 AM IST
കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റ് ആശാകിരണം പരിപാടിയുടെ ഭാഗമായി യുവപ്രതിഭാ ഹാളിൽ ബോധവത്കരണം സംഘടിപ്പിച്ചു. വനിതാ കോ ഓർഡിനേറ്റർ ബിനി തോമസ് ഉദ്ഘാടനം ചെയ്തു.
ശ്രേയസ് അംഗങ്ങളായ മേഴ്സി ദേവസ്യ, ജീന മാത്യു, ലതിക സജീന്ദ്രൻ, ഗംഗ സുരേഷ്, പ്രദീപ് അത്തിനിലം എന്നിവർ പ്രസംഗിച്ചു. ജീവിതശൈലി രോഗങ്ങളും ലഹരി ഉപയോഗവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സായൂജ് ശശി ക്ലാസെടുത്തു.