കാൽനടയായി കാഷ്മീരിൽ എത്തിയ രാജേന്ദ്രന് സ്വീകരണം നൽകി
1374730
Thursday, November 30, 2023 8:13 AM IST
സുൽത്താൻ ബത്തേരി: ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി സുൽത്താൻ ബത്തേരിയിൽ നിന്ന് കന്യാകുമാരി വരെയും അവിടെനിന്ന് കാഷ്മീർ വരെയും കാൽനടയായി 74 ദിവസം കൊണ്ട് യാത്ര പൂർത്തി പൂർത്തിയാക്കി തിരിച്ചെത്തിയ രാജേന്ദ്ര പ്രസാദിന് റോട്ടറി ക്ലബ്ബും വിനായക ആശുപത്രിയും മറ്റു സംഘടനകളും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. നടന്നും ഓടിയുമാണ് കാഷ്മീർ വരെ എത്തിയത്.
ബത്തേരി വിനായക ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ആളാണ് രാജേന്ദ്ര പ്രസാദ്. സെപ്റ്റംബർ 11നാണ് യാത്രതിരിച്ചത്. നവംബർ 28ന് തിരിച്ചെത്തി.
രാജേന്ദ്ര പ്രസാദിന് പിന്തുണയുമായി നഴ്സ് ആയ ഭാര്യ ശരണ്യ രാജേന്ദ്രപ്രസാദും ഭാര്യ സഹോദരൻ ശരത് രാമനും കൂടെ ഉണ്ടായിരുന്നു. യാത്രയ്ക്കിടയിൽ ഒരാഴ്ചയോളം കർണാടകയിലെ ആശുപത്രിയിൽ സുഖമില്ലാതെ കഴിയേണ്ടി വന്നു. ബത്തേരി വിനായക ആശുപത്രിയിൽ നടത്തിയ സ്വീകരണയോഗത്തിൽ ഡോ. മധുസൂദനൻ, റോട്ടറി പ്രസിഡന്റ് വി. സുരേഷ്, ഡോ. ഓമന മധുസൂദനൻ, ബിജു പുത്തേത്ത്, രാജേന്ദ്രപ്രസാദ്, ശരണ്യ രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.