കർഷക മിത്രം പുതിയ ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നു
1339861
Monday, October 2, 2023 12:53 AM IST
സുൽത്താൻബത്തേരി: ഡിസംബറിൽ ജില്ലയിൽ മൂന്ന് ഔട്ട് ലെറ്റുകൾ കൂടി ആരംഭിക്കാനും ബത്തേരി പോലീസ് സ്റ്റേഷൻ റോഡിലെ ഔട്ട് ലെറ്റ് നവീകരിക്കാനും കർഷക മിത്രം ഫാർമേഴ്സ് പ്രൊഡ്യുസർ കന്പനി വാർഷിക ജനറൽ ബോഡിയോഗം തീരുമാനിച്ചു.
ഡോ.എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ചു. പി.എം. ജോയി ചെയർമാനായി ഏഴംഗ ഭരണസമിതിയെയും മുഖ്യ രക്ഷാധികാരിയായി ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ്, സഹ രക്ഷാധികാരികളായി കാദർ പട്ടാന്പി, ഡോ.പി. രാജേന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.
പി.എം. ജോയി ഉദ്ഘാടനം ചെയ്തു. ഡോ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. വി.പി. വർക്കി, വിഷ്ണു വേണുഗോപാൽ, വി.എം. വർഗീസ്, ജോജോ വി. ജോണ്, സുരേന്ദ്രൻ മണിച്ചിറ, എം.കെ. ബാലൻ, ബിചാരത്തു കുഞ്ഞിരാമൻ, അബൂബക്കർ നാലകത്ത്, വി.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.