രക്തദാന ക്യാന്പ് നടത്തി
1339857
Monday, October 2, 2023 12:53 AM IST
മീനങ്ങാടി: ധ്വനി കൾച്ചറൽ സൊസൈറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള വയനാട് യൂണിറ്റും സംയുക്തമായി സുൽത്താൻ ബത്തേരി താലൂക്ക് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാന്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ധ്വനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സി.കെ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള വയനാട് യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്കുമാർ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ഏബ്രഹാം, പഞ്ചായത്ത് അംഗം പി.വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.