പുൽപ്പള്ളി: ജില്ലയിൽ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. മഹല്ലുകൾ കേന്ദ്രീകരിച്ച് റാലി നടത്തി. പുൽപ്പള്ളി ഹിദായത്തുൽ ഇസ്ലാം സംഘം സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തി,
ചെയർമാൻ കെ.എച്ച്. അബ്ദുറഹിമാൻ, കണ്‍വീനർ എം.എ. സിദ്ദീഖ് മഖ്ദൂമി, ട്രഷറർ കെ.കെ. ഹംസ, മഹല്ല് ഖത്തീബ് ഷമീർ റഹ്മാനി, കെ.ബി. മുഹമ്മദ് ഫൈസി, നാസർ കെ.എച്ച്.കെ.പി. മാനു, സാദിഖ് ഉണ്ണാച്ചി, പി.എ. അബുബക്കർ, സുബൈർ, പി.എം. അബു, ടി.പി. ബീരാൻ, ടി.എം. ഷമീർ, ഷഫീഖ് പ്ലാവിളയിൽ, സലാം, അലി അക്ബർ എന്നിവർ നേതൃത്വം നൽകി.