പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടൂറിസം ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ ബിജീഷ് കെ. വിശ്വൻ ടൂറിസം ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
അറിവും നാട്ടറിവും എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ, പ്രകൃതി പഠന ക്ലാസ്, കൃഷിയും ടൂറിസവും സാമൂഹിക വളർച്ചയും പൊതു ചർച്ച, വൃക്ഷത്തൈ പരിപാലനം ഗ്രാമത്തിലേക്കൊരു യാത്ര എന്നിവ ഇതോടനുബന്ധിച്ചു നടന്നു. ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ്, അനോഷ്ക, ആൽബിൻ മനോജ്, ഹരീഷ് ബത്തേരി, അനന്തു ഇരുളം, അലീന സിജു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
എൻഎസ്എസ് വോളണ്ടിയർമാരായ അനുരാഗ്, സുമേഷ്, ദേവികൃഷ്ണ, ശിവപ്രിയ, അലീന അനീഷ്, കെ.എൽ. നിവേദ്യ, വൈഗദേവ്, മർവഫാത്തിമ, കെ.എസ്. അശ്വിൻ, ആർ.ജെ. ജയശങ്കർ, ദേവാനന്ദ്, നബില എന്നിവർ നേതൃത്വം നൽകി.