പൊതുജന അദാലത്ത് നടത്തി
1338597
Wednesday, September 27, 2023 1:01 AM IST
ഊട്ടി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഊട്ടി കളക്ടറേറ്റിൽ പൊതുജന അദാലത്ത് നടത്തി. പട്ടയം, വീട്, കുടിവെള്ളം, റോഡ്, നടപ്പാത, തെരുവുവിളക്ക്, വൈദ്യുതി, പെൻഷൻ, റേഷൻ കാർഡ്, വിദ്യാഭ്യാസ വായ്പ എന്നിവയുമായി ബന്ധപ്പെട്ട് 228 പരാതികൾ അദാലത്തിൽ പരിഗണിച്ചു.
ജില്ലാ കളക്ടർ അരുണ, ഡിആർഒ കീർത്തി പ്രിയദർശിനി, ഉദ്യോഗസ്ഥരായ ധനപ്രിയ, കൽപന തുടങ്ങിയവർ നേതൃത്വം നൽകി.