സൈബർ കുറ്റകൃത്യങ്ങൾ: ബോധവത്കരണം നടത്തി
1338594
Wednesday, September 27, 2023 12:59 AM IST
പയ്യന്പള്ളി: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി.
പ്രധാനാധ്യാപകൻ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശാരദ സജീവൻ അധ്യക്ഷത വഹിച്ചു.
സ്റ്റുഡന്റ് പോലീസ് കാഡറ്റ് സിപിഒ സജിൻ, ശിശുക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദ്ദീൻ, ജില്ലാ നിർവാഹക സമിതിയംഗം പി.ആർ. ഗിരിനാഥൻ എന്നിവർ പ്രസംഗിച്ചു. സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ. അബ്ദുൾസലാം ക്ലാസെടുത്തു.
ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.വി. പ്രജിത്ത്കുമാർ സ്വാഗതവും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ. രാജൻ നന്ദിയും പറഞ്ഞു.