ജെബിഎം ജില്ലാ ചീഫ് കോ-ഓഡിനേറ്ററായി ഡിന്റോ ജോസ് ചുമതലയേറ്റു
1338341
Tuesday, September 26, 2023 12:22 AM IST
കൽപ്പറ്റ: ജവഹർ ബാൽ മഞ്ച് (ജെബിഎം) ജില്ലാ ചീഫ് കോഓഡിനേറ്ററായി ഡിന്റോ ജോസ് ചുമതലയേറ്റു. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ ഷാഫി പുൽപ്പാറ ചുമതല കൈമാറി. കെപിസിസി അംഗം പി.പി. ആലി യോഗം ഉദ്ഘാടനം ചെയ്തു.
ജെബിഎം സംസ്ഥാന കോ ഓഡിനേറ്റർ ഷാഫി പുൽപ്പാറ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.ഇ. വിനയൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജെബിഎം സംസ്ഥാന കോഓഡിനേറ്ററായ സലീഖ് പി. മോങ്ങം, സി. ഷഫീക്ക്, ഷിജു സെബാസ്റ്റ്യൻ, അനൂപ് കുമാർ, സതീഷ് നെൻമേനി, ജോയ്സി ഷാജു, ആയിഷ പളളിയാൽ, സുകന്യ ആഷിൻ, അഭിന മോഹൻ, അലൻ ജോസഫ്, കിരണ്‍ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.