വന്യജീവികളെ ശല്യം ചെയ്യുന്നതായി പരാതി
1338116
Monday, September 25, 2023 1:03 AM IST
ഗൂഡല്ലൂർ: മുതുമല വന്യജീവി സങ്കേതത്തിലെ വന്യജീവികളെ ശല്യം ചെയ്യുന്നതായി പരാതി.
ഗൂഡല്ലൂർ-മൈസൂർ ദേശീയ പാതയിലെ തുറപ്പള്ളി മുതൽ കക്കനഹള്ളവരെയും മസിനഗുഡി-ഊട്ടി പാതയിലെ തലകുന്ദ മുതൽ തൊപ്പക്കാട് വരെയുള്ള പാതയിലും വാഹനങ്ങൾ പാതയോരങ്ങളിൽ നിർത്തി മാൻ, കുരങ്ങ് തുടങ്ങിയ വന്യജീവികൾക്ക് വിനോദ സഞ്ചാരികൾ ഭക്ഷണം നൽകുന്നതായാണ് പരാതി.
ഇത് കാരണം വന്യജീവികൾ പ്ലാസ്റ്റിക് ഭക്ഷിക്കാൻ കാരണമാകുന്നുണ്ട്. ഇത് വന്യ ജീവികളുടെ ജീവന് ഭീഷണിയാകുന്നുണ്ട്. വനമേഖലയിൽ പാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വന്യജീവികൾക്ക് ഭക്ഷണം നൽകുന്നതും വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്.
നിരോധനം മറികടന്ന് സഞ്ചാരികൾ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.