മാനന്തവാടി ഗവ.കോളജ്: 11.52 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
1338114
Monday, September 25, 2023 1:03 AM IST
കൽപ്പറ്റ: എടവക പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. കോളജിൽ 11.52 കോടി രൂപയുടെ പ്രവൃത്തികൾക്ക് സർക്കാർ ഭരണാനുമതി നൽകി.
അക്കാദമിക് ബ്ലോക്ക് നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമാണ് ഭരണാനുമതി. വയനാട് വികസന പാക്കേജിന് നടപ്പുവർഷം നീക്കിവച്ചതിൽനിന്നാണ് അക്കാദമിക് ബ്ലോക്ക് നിർമാണത്തിനും മറ്റും തുക അനുവദിക്കുക.
കോളജിൽ അക്കാദമിക് ബ്ലോക്ക് നിർമാണത്തിന് 12 കോടി രൂപയുടെ പ്രവൃത്തികളാണ് ജില്ലാ കളക്ടർ ശിപാർശ ചെയ്തത്.ഇതിൽ ഫർണിച്ചർ ഘടകം ഒഴിവാക്കിയാണ് ഭരണാനുമതി നൽകിയത്.