ചീങ്ങേരി പള്ളിയിൽ പെരുന്നാൾ ഇന്നു തുടങ്ങും
1337938
Sunday, September 24, 2023 12:42 AM IST
കൽപ്പറ്റ: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ ഇന്നു മുതൽ ഒക്ടോബർ രണ്ടു വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. യൽദോ മനയത്ത്, ട്രസ്റ്റി എം.ജെ. വർഗീസ് കാഞ്ഞിരത്തിങ്കൽ, ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ ഷിജോ എൻ. വർഗീസ് നെല്ലിക്കൽ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ യൽദോ പുത്തൻപുരയിൽ, സഭാ കമ്മിറ്റിയംഗം ബേബി എ. വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി കൊടിയേറ്റും. 27ന് വൈകുന്നേരം 4.30ന് പാരന്പര്യ ഭക്ഷ്യമേള നടത്തും. ഒക്ടോബർ ഒന്നിന് രാവിലെ 9.45ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും.
തുടർന്ന് കർഷക സംഗമം, കാർഷിക ക്വിസ്, അഖില വയനാട് ചിത്രരചനാമത്സരം എന്നിവ നടത്തും. വൈകുന്നേരം 4.30ന് തീർത്ഥയാത്ര. ആറിന് കാരാംകൊല്ലി കുരിശിങ്കലിൽ ഇടവക മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിനും തീർത്ഥയാത്രകൾക്കും സ്വീകരണം. പിറ്റേന്നു രാവിലെ 8.30ന് ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന. 9.30ന് പരിശുദ്ധ ബാവയുടെ തിരുശേഷിപ്പ് പേടകത്തിൽനിന്നു പുറത്തെടുത്ത് വണങ്ങൽ. 10.30ന് കൂട് ഗൈഡൻസ് സെന്ററിന് സഹായ സമർപ്പണം, വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കൽ.