മാനന്തവാടി-വെള്ളമുണ്ട-വാരാന്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു
1337640
Saturday, September 23, 2023 12:18 AM IST
വെള്ളമുണ്ട: മാനന്തവാടി-വെള്ളമുണ്ട-വാരാന്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. കോക്കടവ് ദീപ്തി ലൈബ്രറിക്ക് സമീപം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് അംഗം സ്മിത ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി. ബാലൻ, കെ.പി. ശശികുമാർ, ചാക്കോ നെല്ലിക്കാട്ടിൽ, എം. ശ്രീദേവി, മനോജ്, എൻ.കെ. രാജീവ്, ബാലകൃഷ്ണൻ, കുഞ്ഞിരാമൻ, ആലീസ്, ത്രേസ്യ, ബീന, രമേശൻ എന്നിവർ പ്രസംഗിച്ചു.