മുളയുത്പന്ന നിർമാണ പരിശീലനം തുടരുന്നു
1337434
Friday, September 22, 2023 2:34 AM IST
കൽപ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ നിലയത്തിൽ പട്ടികജാതി-വർഗക്കാർക്ക് സംഘടിപ്പിച്ച മുളയുത്പന്ന നിർമാണ പരിശീലനം തുടരുന്നു.
17 ദിവസത്തെ പരിശീലനം ലോക മുള ദിനത്തിലാണ് ആരംഭിച്ചത്. പേന, പായ, ടൈൽ തുടങ്ങിയവ തയാറാക്കുന്നതിലാണ് പരിശീലനം.
മുളകൾ പോലെ കൂടുതൽ മൂല്യവും എന്നാൽ കുറഞ്ഞ പ്രചാരം ലഭിച്ചതുമായ സസ്യങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുകയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പിന്തുണയോടെ സംഘടിപ്പിച്ച പരിശീലന ലക്ഷ്യമാണ്. നിലയം മേധവി ഡോ. ഷക്കീല, ജോസഫ് ജോണ്‍, ഡോ.വിപിൻദാസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം.