ദുരന്ത നിവാരണം: പരിശീലനം നൽകി
1337428
Friday, September 22, 2023 2:34 AM IST
പുൽപ്പള്ളി: എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിൽ അഗ്നി-രക്ഷാസേനയുടെയും എൻഡിആർഎഫ് സംഘത്തിന്റെയും നേതൃത്വത്തിൽ ദുരന്തനിവാരണത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെയും അടിയന്തര സാഹചര്യങ്ങളെയും അപകടങ്ങളെയും എങ്ങനെ നേരിടാമെന്നതിലായിരുന്നു പരിശീലനം. ക്ലാസും ഡെമൊണ്സ്ട്രേഷനും നടന്നു. പ്രിൻസിപ്പൽ ഡോ.കെ.പി. സാജു ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി എം.ഡി. അലക്സ്, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ അജിൽ സലി, വിമൻസ് ഡെവലപ്മെന്റ് സെൽ കോ ഓർഡിനേറ്റർ സ്വാതി ബിനോസ് എന്നിവർ പ്രസംഗിച്ചു. ഫയർ ആൻഡ് റസ്ക്യൂ-എൻഡിആർഎഫ് ഉദ്യോഗസ്ഥരായ ജിജുമോൻ, ഇ.എസ്. അരുണ്‍, നിബിൽദാസ്, എം. ലിജിത്, ഇ.എസ്. മുരളീകൃഷ്ണൻ, വി.ബി. അജേഷ്, എസ്. മിഥുൻകുമാർ എന്നിവർ നേതൃത്വം നൽകി.