അഡ്വ.ജോഷി സിറിയക്കിനെ അനുസ്മരിച്ചു
1337255
Thursday, September 21, 2023 7:57 AM IST
കൽപ്പറ്റ: കർഷക പോരാട്ടങ്ങളിൽ മുന്നണി പ്പോരാളിയായിരുന്നു അഡ്വ.ജോഷി സിറിയക്കെന്ന് ഡിസിസി പ്രസിഡന്റ എൻ.ഡി. അപ്പച്ചൻ അനുസ്മരിച്ചു. കർഷക കോണ്ഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്കിന്റെ രണ്ടാം ഓർമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.എം. കുര്യാക്കോസ്, കഐസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, ഒ.വി. അപ്പച്ചൻ, പി.എം. ബെന്നി, വി.ടി. തോമസ്, ബൈജു ചാക്കോ, എം.ജി. ബിജു, എ.എം. നിഷാന്ത്, വി.ഡി. ജോസ്, കെ.ജെ. ജോണ്, സിബി തരിയോട്എന്നിവർ പ്രസംഗിച്ചു.