ഗ്രന്ഥശാലകളെ കണ്‍കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തരുതെന്ന്
1337007
Wednesday, September 20, 2023 8:08 AM IST
അന്പലവയൽ: ഗ്രന്ഥശാലകളെ കണ്‍കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തരുതെന്ന് പുരോഗമന കലാസാഹിത്യ സംഘം മീനങ്ങാടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
പബ്ലിക് ലൈബ്രറി ഹാളിൽ ലൈബ്രറി കൗണ്‍സിൽ ജില്ലാ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.കെ. അനൂപ്കുമാർ അധ്യക്ഷത വഹിച്ചു. എം.കെ. സുന്ദർലാൽ പ്രവർത്തന റിപ്പോർട്ടും മുസ്തഫ ദ്വാരക സംഘടനാരേഖയും അവതരിപ്പിച്ചു. റഷീദ് ബത്തേരി, ഷാജി കോട്ടയിൽ, ലിസി പൗലോസ് എന്നിവർ പ്രസംഗിച്ചു. വിജയൻ അത്തിച്ചാൽ സ്വാഗതവും കെ.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.കെ. സുന്ദർലാൽ(പ്രസിഡന്റ്), അനൂപ്കുമാർ(സെക്രട്ടറി), കെ.കെ. രാധാകൃഷ്ണൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.