ഊട്ടി: സീഗൂർ റേഞ്ചിലെ ചിന്നകുന്നൂർ പെന്തട്ടയിൽ കടുവക്കുട്ടിയെ ചത്തനിലയിൽ കണ്ടെത്തി. രണ്ട് മാസം പ്രായമുള്ള ആണ് കടുവക്കുട്ടിയേയാണ് ചത്തനിലയിൽ കണ്ടെത്തിയത്.
ഊട്ടി ഡിഎഫ്ഒ ഗൗതമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഡോ. രാജേഷ്കുമാർ, ഡോ. രേവതി എന്നിവർ പോസ്റ്റ്മോർട്ടം നടത്തി. കഴിഞ്ഞ 33 ദിവസത്തിനിടെ നീലഗിരി ജില്ലയിൽ ഏഴ് കടുവകളാണ് ചത്തത്.