പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന സർവ മത തീർത്ഥാടന കേന്ദ്രമായ ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ 338-ാമത് ഓർമ്മപ്പെരുന്നാൾ 24 മുതൽ ഒക്ടോബർ മൂന്ന് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
24ന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രപ്പോലീത്ത കാർമ്മികത്വം വഹിക്കും. 11.30 ന് കൊടി ഉയർത്തൽ. 11.45ന് ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം. തുടർന്ന് വചന ശുശ്രുഷ. 2.30 ന് സമാപന പ്രാർത്ഥന, ഏഴിന് സന്ധ്യ പ്രാർത്ഥന, പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന, എട്ടിന് ആശീർവാദം.
25 മുതൽ 30 വരെ ഏഴിന് പ്രഭാത പ്രാർത്ഥന, എട്ടിന് വിശുദ്ധ കുർബാന മധ്യസ്ഥ പ്രാർത്ഥന, 11ന് ബൈബിൾ കണ്വൻഷൻ, ധ്യാനം. 2.30 ന് സമാപന പ്രാർത്ഥന, ഏഴിന് സന്ധ്യ പ്രാർത്ഥന പരിശുദ്ധ ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, 8.30 ന് ആശീർവാദം. ഒക്ടോബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, എട്ടിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, 10.30ന് പ്രസംഗം, 10.30ന് രക്തദാനം ജില്ലാതല ഉദ്ഘാടന സമ്മേളനം, 11ന് മെഡിക്കൽ ക്യാന്പ്, 1.30ന് മലബാർ ഭദ്രാസന യുവജനസംഗമം, ഏഴിന് സന്ധ്യ പ്രാർത്ഥന, എട്ടിന് പ്രസംഗം, പരിശുദ്ധ ബാവാ യോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, 8.30ന് ആശീർവാദം.
ഒക്ടോബർ രണ്ടിന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8.15ന് വടക്കൻമേഖല തീർഥാടകർക്ക് സ്വീകരണം, 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന- മാത്യുസ് മോർ തിമോത്തിയോസ് മെത്രപ്പോലീത്ത കാർമ്മികത്വം വഹിക്കും. 11ന് നേർച്ചഭക്ഷണം, 11.30ന് പൊതുസമ്മേളനം, ചാരിറ്റി ഫണ്ട് വിതരണം, ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ, വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ച വ്യക്തികളെ ആദരിക്കൽ, ഉച്ചയ്ക്ക് ഒന്നിന് എക്യുമെനിക്കൽ സംഗീത മത്സരം, സുവിശേഷ ഗാന മത്സരം, സമാപന സമ്മേളനം, സമ്മാനദാനം. ഏഴിന് സന്ധ്യ പ്രാർത്ഥന, പ്രസംഗം പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന. 8.15ന് ആഘോഷമായ പെരുന്നാൾ റാസ, 9.30 ന് ആശീർവാദം. ഒക്ടോബർ മൂന്നിന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8.15ന് തെക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30 ന് വിശുദ്ധ മൂന്നിൻമേൽ കുർബാന- മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും. 11ന് പ്രസംഗം 12.30ന് ആഘോഷമായ പെരുന്നാൾ റാസ, 1.10ന് ആശീർവാദം, 1.15 ന് സൗഖ്യദായകമായ പാച്ചോർ നേർച്ച, രണ്ടിന് ലേലം, മൂന്നിന് കൊടിതാഴ്ത്തൽ എന്നിവ നടക്കും. ഭാരവാഹികളായ ഫാ. മത്തായിക്കൂഞ്ഞ് ചാത്തനാട്ടുകൂടി, സെക്രട്ടറി പി.വൈ. യൽദോസ് പരത്തുവയലിൽ, ട്രസ്റ്റി തങ്കച്ചൻ പുഞ്ചായിക്കരോട്ട്, പബ്ലിസിറ്റി കണ്വീനർ റെജി ആയത്തുകുടിയിൽ, ടി.എം. പൗലോസ് തോട്ടത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.