കെജിഒഎ ജില്ലാ കലോത്സവം സമാപിച്ചു
1336468
Monday, September 18, 2023 1:45 AM IST
സുൽത്താൻ ബത്തേരി: കെജിഒഎ ജില്ലാ കലോത്സവം സമാപിച്ചു. കബനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച കലോത്സവം ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി.കെ. അനൂപ് അധ്യക്ഷത വഹിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാർ, എൻ. മണിയൻ, വി.ജെ. ഷാജി, ഡോ.എസ്. ദയാൽ, ജില്ലാ വൈസ് പ്രസിഡന്റ് സി.ബി. ദീപ, ജില്ലാ വനിത കണ്‍വീനർ കെ. ശാന്ത, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി. ഭാനുമോൻ എന്നിവർ പ്രസംഗിച്ചു. സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിലായി അൻപതോളം കലാകാരൻമാർ പങ്കെടുത്ത കലോത്സവത്തിൽ 88 പോയിന്റ് നേടി സുൽത്താൻ ബത്തേരി ഏരിയ ഓവറോൾ ചാന്പ്യൻമാരായി.