കുവൈറ്റ് വയനാട് അസോസിയേഷൻ 125 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകുന്നു
1301164
Thursday, June 8, 2023 11:33 PM IST
കൽപ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷൻ നിർധന കുടുംബങ്ങളിൽനിന്നു തെരഞ്ഞെടുത്ത 125 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകുന്നു.
രണ്ടായിരത്തിലധികം രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് ഓരോ വിദ്യാർഥിക്കും നൽകുകയെന്ന് അസോസിയേഷൻ ഭാരവാഹികളായ റോയ് മാത്യു, അജേഷ് സെബാസ്റ്റ്യൻ, മിനി കൃഷ്ണ, റംസി ജോണ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പഠനോപകരണ വിതരണം 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ സ്പോർട്സ് കൗണ്സിൽ ഹാളിൽ ടി. സിദ്ദീഖ് എംഎൽഎ നിർവഹിക്കും. വിദ്യാർഥികൾക്ക് യാത്രച്ചെലവ് ഇനത്തിൽ 250 രൂപ വീതം നൽകും.
2015ൽ രൂപീകൃതമായ അസോസിയേഷനിൽ നിലവിൽ 400ൽപരം അംഗങ്ങളുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.
നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം സജീവമായ അസോസിയേഷൻ കുവൈറ്റിൽ വയനാട്ടുകാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നു അവർ അറിയിച്ചു.