കടുവയെ കൂടുവച്ച് പിടികൂടാൻ നടപടി വേണം: കർഷക കോണ്ഗ്രസ്
1300939
Thursday, June 8, 2023 12:14 AM IST
പുൽപ്പള്ളി: വനത്താൽ ചുറ്റപ്പെട്ട ഇരുളം പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ കൂടുവച്ച് പിടികൂടി നാട്ടുകാരുടെ ആശങ്കയകറ്റണമെന്ന് കർഷക കോണ്ഗ്രസ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആഴ്ചകൾക്കുള്ളിൽ പലയിടത്തും കടുവയെത്തിയ കാര്യം വനപാലകർ സ്ഥിരീകരിച്ചതാണ്. എന്നാൽ ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ജീവന് ഭീഷണിയായ കടുവയെ പിടികൂടാനുള്ള നടപടി അധികൃതർ സ്വികരിച്ചിട്ടില്ല. ക്ഷീരകർഷകർക്ക് പുല്ല് വെട്ടാനും തൊഴിലാളികൾക്കും കർഷകർക്കും കൃഷിയിടത്തിലിറങ്ങാനും ഭയമാണ്.
ഇക്കാര്യത്തിൽ നിസംഗത വെടിഞ്ഞ് സത്വര നടപടികൾ സ്വീകരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാകണമെന്നും സ്കൂളുകൾ തുറന്നതോടെ സ്കൂളുകളിലേക്ക് നടന്നു പോകുന്ന വിദ്യാർഥികളെ തനിയെ വിടാനും കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ അമാന്തം തുടർന്നാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. വി.ഡി. ജോസ് അധ്യക്ഷത വഹിച്ചു. സുധീഷ് അരിപ്ലാക്കൽ, ഭാസ്കരൻ ഓടക്കൽ, പവിത്രൻ അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു.