അധ്യാപക നിയമനം
1300934
Thursday, June 8, 2023 12:14 AM IST
പുൽപ്പള്ളി: പുതാടി ഗവ. യുപി സ്കുളിൽ ഒഴിവുള്ള യുപിഎസ്ടി പാർട്ട് ടൈം ഉറുദു, പാർട്ട് ടൈം സംസ്കൃതം എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഒന്പതിന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ജൂണിയർ അറബിക് എൽപി, ജുണിയർ ഹിന്ദി യുപി, എച്ച്എസ്എ മലയാളം എന്നീ വിഷയങ്ങളിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒന്പതിന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
പള്ളിക്കുന്ന്: ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി(ജൂണിയർ), കണക്ക്(ജൂണിയർ) അധ്യാപകരുടെ ഒഴിവുകളിൽ താത്കാലിക നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഫീസിൽ. ഫോണ്: 9496140688, 9744102092.