പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
1300930
Thursday, June 8, 2023 12:14 AM IST
കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റ് എസ്എസ്എൽസി, പ്ലസു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശവാസികളെ അനുമോദിച്ചു. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. മേഴ്സി ദേവസ്യ അധ്യക്ഷത വഹിച്ചു.
യുവപ്രതിഭ ക്ലന്പ് പ്രസിഡന്റ് ബെന്നി ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.
റിഫാം ലഹരി വിമോചന ചികിത്സാകേന്ദത്തിലെ ഫാ. ബാബു കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജീന മാത്യു, റോബിൻ, അന്ന, ഫാത്തിമ, ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.