നൂറുമേനിവിജയം സമ്മാനിച്ച സിസ്റ്റർ ലിൻസി വിരമിച്ചു
1300196
Monday, June 5, 2023 12:02 AM IST
കണിയാരം: ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഗുരുനാഥയായും അമ്മയായും സുഹൃത്തായും പാവപ്പെട്ടവർക്ക് ആശ്രയമായും പ്രവർത്തിച്ച് വിദ്യാലയത്തിന് രണ്ട് വർഷം നൂറ് മേനി വിജയം സമ്മാനിച്ച് കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിൻസി പടിയിറങ്ങി.
പൂർവ വിദ്യാർഥികളെയും നാട്ടുകാരേയും സഹകരിപ്പിച്ച് വിദ്യാലയത്തിന്റെ മുഖച്ഛായയും മാനാഹരമാക്കിയാണ് വിരമിക്കൽ.
പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനുള്ള ഭവന സന്ദർശനത്തിലൂടെയും വിദ്യാലയത്തിലെ വൈവിധ്യങ്ങളായ പരിപാടികളിലൂടെയും ഗോത്ര വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളെയും പരീക്ഷ എഴുതിപ്പിച്ച് സന്പൂർണ വിജയം നേടി ജില്ലയിലെ മികച്ച വിദ്യാലയമായി മാറി. ദ്വാരക കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്എബിഎസ് സഭാംഗമാണ് സിസ്റ്റർ ലിൻസി.
വാർഷിക പൊതുയോഗം
സുൽത്താൻ ബത്തേരി: ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്ര സമിതിയുടെ വാർഷിക പൊതുയോഗം 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്ഷേത്രാങ്കണത്തിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.