മാനന്തവാടി: പട്ടികജാതി ക്ഷേമ സമിതി (പികെഎസ്)സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മാനന്തവാടി ഏരിയാ കമ്മിറ്റി പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ടി.കെ. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. സംവരണം സംരക്ഷിക്കുക, സ്വകാര്യമേഖലയിലെ തൊഴിൽ സംവരണം നിയമം മൂലം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടത്തിയത്. ഏരിയാ സെക്രട്ടറി കെ.വി. രാജു, മുഹമ്മദലി, കെ.ജി. ജോയ്, മഞ്ജുമുത്തു തുടങ്ങിയവർ പ്രസംഗിച്ചു.