അധ്യാപക നിയമനം
1298839
Wednesday, May 31, 2023 4:48 AM IST
കൽപ്പറ്റ: ചേനാട് ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂണ്‍ മൂന്നിന് രാവിലെ 10 ന് യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലുമായി സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേണം.
വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോണ്‍ വൊക്കേഷണൽ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് തസ്തികയിലേക്കും രാവിലെ 11 ന് ഇക്കോണമിക്സ് ജൂണിയർ തസ്തികയിലേക്കും രാവിലെ 11.30 ന് ജോഗ്രഫി ജൂണിയർ തസ്തികയിലേക്കും കൂടികാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10 ന് നോണ്‍ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, 11 ന് വൊക്കേഷണൽ ടീച്ചർ എഫ്സിടി, ജിഎൻആർ അഗ്രിക്കൾച്ചർ, 12 ന് നോണ്‍ വൊക്കേഷണൽ ടീച്ചർ ഫിസിക്സ്, 1.30 ന് നോണ്‍ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി, 2.30 ന് നോണ്‍ വൊക്കേഷണൽ ടീച്ചർ ബയോളജി, 3.30 ന് വൊക്കേഷണൽ ടീച്ചർ ഡിഎഫ്ഇ വെറ്ററിനറി അധ്യാപക കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലുമായി സ്കൂളിൽ എത്തിച്ചേരണം.
കുഞ്ഞോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്എ, എൽപി അറബിക്, യുപി ഹിന്ദി, യുപിഎസ്എ, എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഗണിതം എന്നീ ഒഴിവുകളിലേക്ക് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തും. യോഗ്യതയുള്ളവർ രേഖകളുമായി പങ്കെടുക്കണം.