ഉന്നതവിജയം നേടിയവരെ അനുമോദിച്ചു
1298838
Wednesday, May 31, 2023 4:48 AM IST
പുൽപ്പള്ളി: ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും നിർധനരായ കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനവും നിർവഹിച്ചു. ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമ്മാവുടിയിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് റെജി തടത്തിൽ, വാർഡ് അംഗം ഉഷ, മേഖല കോർഡിനേറ്റർ ബിനി തോമസ്, യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി അംഗങ്ങളായ ചെല്ലപ്പൻ, സാലമ്മ ഉണ്ണി, മാത്യു മാർക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.