ആർട്ട് ടൂറിസം: ചീങ്ങേരിമലയിൽ ദേശീയ ചിത്രകലാ ക്യാന്പ് നടത്തി
1298445
Tuesday, May 30, 2023 12:30 AM IST
കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ആർട്ട് ടൂർ പ്രോഗ്രാമിന്റെ ഭാഗമായി ചെന്നൈ തപസ്യ ആർട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ ചീങ്ങേരിമലയിൽ ദേശീയ ചിത്രകലാക്യാന്പ് നടത്തി.
കാൽകൊണ്ട് ചിത്രരചന നടത്തുന്ന റുക്സീന മുസ്തഫ, ദേവീ പ്രസാദ്, ബിന്ദു ദ്വാർ സലുജ, ദിന സതീഷ്, ജിജി രതീഷ്, ആഷിഷ് സർക്കാർ, സിബ്രതാ റായ്, പുരാൻഡു, സംഗീത രാജ്, കലാരത്ന ദേവി പ്രസാദ് തുടങ്ങി 12 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ ചിത്രകാരൻമാർ പങ്കെടുത്തു.
വിഖ്യാത ചിത്രകാരി അജന്ത ദാസായിരുന്നു ക്യാന്പ് ഡയറക്ടർ.
കലസാസ്കാരിക പ്രവർത്തനങ്ങൾ പങ്കവയ്ക്കാനുള്ള നല്ല വേദിയായി ആർട്ട് ടൂർ മാറിയതായും വ്യത്യസ്തമായ ക്യാന്പുകൾ ആർട്ട് ടൂറിന്റെ ഭാഗമാക്കുമെന്നും ഡിടിപിസി സെക്രട്ടറി അജേഷ് പറഞ്ഞു.