വയനാട് മെഡിക്കൽ കോളജ്: ആശുപത്രിയിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി
1298436
Tuesday, May 30, 2023 12:29 AM IST
പനമരം: മാനന്തവാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് സിടി സ്കാനിംഗ് സൗകര്യം ഏർപ്പെടുത്തുക, അത്യാധുനിക സൗകര്യമുള്ള ലാബിൽ ഹൃദ്രോഗ സംബന്ധമായ അത്യാവശ്യ ടെസ്റ്റുകളും മരുന്നുകളും ലഭ്യമാക്കുക ആവശ്യത്തിന് ആംബുലൻസുകൾ സർവീസ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എം.ജി. ബിജു അധ്യക്ഷത വഹിച്ചു.
എഐസിസി അംഗം പി.കെ. ജയലക്ഷ്മി, കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം, എക്സിക്യൂട്ടിവ് അംഗം അഡ്വ.എൻ.കെ. വർഗീസ്, കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ബെന്നി, ഐഎൻടിയുസി ജനറൽ സെക്രട്ടറി ടി.എ. റെജി, ഡിസിസി സെക്രട്ടറിമാരായ എച്ച്.ബി. പ്രദീപ്, എ.എം. നിഷാന്ത്, പി.വി. ജോർജ്, ചിന്നമ്മ ജോസ്, എക്കണ്ടി മൊയ്തുട്ടി, സിൽവി തോമസ് എന്നിവർ പ്രസംഗിച്ചു.