സംസ്ഥാന തലത്തിൽ ഒന്നാമതായി ഓടപ്പള്ളം ഗവ. ഹൈസ്കൂൾ
1297608
Saturday, May 27, 2023 12:18 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തെ കണ്ടെത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും കൈപ്പും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലാണ് ഓടപ്പളം ഗവ. ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടിയത്.
കോവിഡ്കാല പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് ലാബ്, സ്കൂൾ മാർക്കറ്റ്, സബ്ജക്ട് ക്ലാസ് റൂം എന്നിവയുടെ പ്രവർത്തനങ്ങളും റീഡിംഗ് ഹെഡ് എന്നിവയുമാണ് മൂല്യ നിർണയത്തിൽ മികച്ച വിജയം നേടാൻ സ്കൂളിനെ സഹായിച്ചത്. റഷ്യ, നെതർലാൻഡ്, ജർമനി തുടങ്ങിയ 24 വിദേശ രാജ്യങ്ങളിലെ അധ്യാപകരുമായിട്ടുള്ള ഇടപെടലുകളും സ്കൂളിനെ വേറിട്ടതാക്കി.
സ്കൂൾ വാഹന ഡ്രൈവർമാർക്ക് ക്ലാസ്
കൽപ്പറ്റ: പുതിയ അധ്യായനവർഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ വാഹന ഡ്രൈവർമാർക്ക് ക്ലാസ് നൽകുന്നു. അതത് ആർടിഒ, സബ് ആർടിഒ ഓഫീസിനു കീഴിൽ കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് ക്ലാസ്. വൈത്തിരി താലൂക്കിലെ ക്ലാസ് 31ന് കൽപ്പറ്റ ആർടി ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ രാവിലെ ഒന്പതിനു ആരംഭിക്കും. സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന മുഴുവൻ ഡ്രൈവർമാരും ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് ആർടിഒ അറിയിച്ചു.