മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ 1974-75 എസ്എസ്എൽസി ബാച്ചിന്റെ സംഗമം 29ന്
1297354
Thursday, May 25, 2023 11:50 PM IST
കൽപ്പറ്റ: മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 1974-75 എസ്എസ്എൽസി ബാച്ചിന്റെ സംഗമം 29ന് നടത്തും.
48 വർഷം മുന്പ് വിദ്യാലയത്തിൽനിന്നു പഠിച്ചിറങ്ങിയവരുടെ ഒത്തുചേരൽ ’ഓർമച്ചെപ്പ്’ എന്ന പേരിലാണ് നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ സുലോചന രാമകൃഷ്ണൻ, പി. അബ്ദുൾ ജലീൽ, കെ.എം. രാംകുമാർ, സി.എസ്. ബാബു, സാബു കുര്യാക്കോസ്, ടി.കെ. രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1974-75 എസ്എസ്എൽസി ബാച്ചിൽ അഞ്ച് ഡിവിഷനുകളിലായി 230 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേർ മരിച്ചു. ബാക്കിയുള്ളതിൽ 150 പേരുടെ പങ്കാളിത്തം സംഗമത്തിൽ ഉണ്ടാകുമെന്നു സംഘാടകർ പറഞ്ഞു. രാവിലെ 10ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്യും. കലാകായിക പരിപാടികളും വൈകുന്നേരം വരെ നീളുന്ന സംഗമത്തിന്റെ ഭാഗമാണ്.