കളിവീട് ഉദ്ഘാടനം ചെയ്തു
1297353
Thursday, May 25, 2023 11:50 PM IST
മാനന്തവാടി: ഗവ.യുപി സ്കൂളിൽ എസ്എസ്കെയുടെ 10 ലക്ഷം രൂപ ചെലവഴിച്ച് വർണക്കൂടാരം പദ്ധതിയിൽ നവീകരിച്ച പ്രീപ്രൈമറി വിഭാഗം കളിവീട് ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.
നവീകരിച്ച ക്ലാസ് റൂം നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കുട്ടികളുടെ പാർക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, ഹൈടെക് ക്ലാസ് മുറികൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ എന്നിവർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കൗണ്‍സിലർമാരായ പി.വി.എസ്. മൂസ, ബി.ഡി. അരുണ്‍കുമാർ, ബി.പി.സി കെ.കെ. സുരേഷ് , എ.കെ. റൈഷാദ്, കെ.ജി. ജോണ്സണ്, പി.ആർ. കവിത, സിൽവിയ ജോസഫ്, കെ.കെ. ബിന്ദു, സി.ജി. ബിന്ദു, എ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.