പൂർവ വിദ്യാർഥി സംഗമം നടത്തി
1296628
Tuesday, May 23, 2023 12:22 AM IST
പുൽപ്പള്ളി: 33 വർഷത്തിന് ശേഷം ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് ബി ഡിവിഷൻകാർ വീണ്ടും ഒത്തുകൂടി. 1988 - 1989 ബാച്ചിലെ സഹപാഠികളാണ് സ്കൂൾ അങ്കണത്തിൽ വീണ്ടും ഒത്തുചേർന്ന് ഓർമകൾ പുതുക്കിയത്.
രാജ്യത്തിനകത്തും പുറത്തുമായുള്ള 32 പേരാണ് സംഗമത്തിനെത്തിയത്. പഠിച്ചിറങ്ങിയ കാലംമുതൽ പരസ്പരം ബന്ധം കാത്ത് സൂക്ഷിച്ചെന്ന പ്രത്യേകത ഈ കൂട്ടായ്മയ്ക്കുണ്ട്. സ്കൂളിലെത്തിയ പൂർവ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ ഇലഞ്ഞിമരത്തൈകൾ നട്ടാണ് മടങ്ങിയത്.
സ്കൂൾ മാനേജർ കെ.ആർ. ജയറാം സംഗമം ഉദ്ഘാടനം ചെയ്തു. ബിജു ജോണ് അധ്യക്ഷത വഹിച്ചു. അനിൽകുമാർ, പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, പി.എസ്. ബിജേഷ്, വീജ പ്രജേഷ്, കെ.എം. ജോർജ്, ഷിജി എന്നിവർ പ്രസംഗിച്ചു.