ബയോബിൻ വിതരണം ചെയ്തു
1281971
Wednesday, March 29, 2023 12:27 AM IST
കോഴിക്കോട്: മണിയൂർ പഞ്ചായത്തിലെ വീടുകളിൽ ജൈവ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബയോബിൻ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷം 28 ലക്ഷം രൂപ ചെലവഴിച്ച് 1963 വീടുകളിലാണ് മാലിന്യ സംസ്കരണ ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി മണിയൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കും. നിലവിൽ ഹരിത കർമ്മസേന മുഖേന അജൈവ മാലിന്യ ശേഖരണം നടന്നുവരുന്നുണ്ട്. ബയോബിൻ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് നിർവഹിച്ചു. വാർഡ് അംഗം ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയപ്രഭ, സ്ഥിരം സമിതി അംഗങ്ങളായ ശശിധരൻ, ഗീത, അംഗങ്ങളായ ചിത്ര, ശോഭന, പ്രമോദ്, വി.ഇ.ഒ ശൈലേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.