ക്ലാസും പ്രഥമശുശ്രൂഷാ പരിശീലനവും നടത്തി
1281670
Tuesday, March 28, 2023 12:14 AM IST
മേപ്പാടി: സൂചിപ്പാറയിൽ വന സംരക്ഷണ സമിതി പ്രഥമശുശ്രൂഷാപരിശീലനവും "ഇക്കോ ടൂറിസവും സഞ്ചാരികളും’ എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ ഉദ്ഘാടനം ചെയ്തു.
പ്രഥമശുശ്രൂഷാപരിശീലനത്തിനു ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ സുബിൻ നേതൃത്വം നൽകി.
മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.കെ. ജീവരാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. മണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. അനീഷ്, ബി. സംഗീത്, രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.