കാർഷിക കുളങ്ങൾ നാടിന് സമർപ്പിച്ചു
1280335
Thursday, March 23, 2023 11:37 PM IST
കൽപ്പറ്റ: ജലക്ഷാമം നേരിടാൻ ജില്ലിയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ച 27 കാർഷിക കുളങ്ങൾ നാടിന് സമർപ്പിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരം കുളങ്ങൾ നാടിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെങ്ങപ്പള്ളി പഞ്ചായത്തിലെ പൂളക്കണ്ടി കുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ പ്രീതി മേനോൻ മുഖ്യ പ്രഭാഷണം നടത്തി.
വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഴി നിർമാണം പൂർത്തീകരിച്ച മറ്റ് 26 കുളങ്ങളുടെ ഉദ്ഘാടനവും വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടന്നു.