കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ടെലഫോണ്‍ എക്സ്ചേഞ്ച് മാർച്ച് നടത്തി
1280036
Thursday, March 23, 2023 12:12 AM IST
കൽപ്പറ്റ: അന്യായമായ ഗ്യാസ് വിലവർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ടെലഫോണ്‍ എക്സ്ചേഞ്ച് മുന്നിൽ മാർച്ച് ധർണയും നടത്തി.
പാചകവാതക വിതരണ മേഖല സ്വകാര്യവത്കരിച്ച് കുത്തക കന്പനികളെ ഏൽപ്പിച്ച തീരുമാനം പിൻവലിക്കണമെന്നും അന്യായമായി വർധിപ്പിച്ച വിലകുറയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഹോട്ടലുകൾ അടച്ചിടേണ്ടിവരുമെന്നും അസോസിയേഷൻ മുന്നറിയിപ്പു നൽകി. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജുലാൽ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജു മന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ജില്ലാ സെക്രട്ടറി യു. സുബൈർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് മുജീബ് ചുണ്ട, ജില്ലാ ട്രഷറർ അബ്ദുറഹിമാൻ പ്രാണിയത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസ്ലം ബാവ, ഗഫൂർ സാഗർ, ജില്ല രക്ഷാധികാരി മുഹമ്മദ് ഹാജി, തൗഫീക്ക് മീനങ്ങാടി, കൽപ്പറ്റ യൂണിറ്റ് സെക്രട്ടറി ഹാജാഹുസൈൻ, പി. പോക്കു എന്നിവർ പ്രസംഗിച്ചു.