ഏകദിന ശിൽപശാല നടത്തി
1279514
Tuesday, March 21, 2023 12:03 AM IST
മാനന്തവാടി: കേരള സോഷ്യൽ സർവീസ് ഫോറം കാരിത്താസ് ഇന്ത്യയുടെ സാന്പത്തിക സഹായത്തോടെ സംസ്ഥാന തലത്തിൽ നടത്തിവരുന്ന സജീവം പദ്ധതിയുടെ ഭാഗമായി മലബാർ മേഖലയിലെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലെ ഡയറക്ടർമാർക്കും പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സിനും വേണ്ടിയുള്ള ഏകദിന ശില്പശാല വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ (ഡബ്ല്യുഎസ്എസ്എസ്)നടന്നു.
കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു.
കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി, സജീവം പദ്ധതി സ്റ്റേറ്റ് ഓഫീസർ ആൽബിൻ ജോസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഡബ്ല്യുഎസ്എസ്എസ് അസോസിയേറ്റ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, കോ ഓർഡിനേറ്റർ ദീപു ജോസഫ് എന്നിവർ നേതൃത്വം നൽകി. സിഒഡി താമരശേരി, തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി, കൈറോസ് കണ്ണൂർ, ജീവന കോഴിക്കോട്, ശ്രേയസ് ബത്തേരി എന്നിവിടങ്ങളിലെ ടീം അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു.