വിദ്യാലയങ്ങളുടെ നവീകരണത്തിനു മാസ്റ്റർ പ്ലാൻ അനിവാര്യം
1279511
Tuesday, March 21, 2023 12:02 AM IST
സുൽത്താൻ ബത്തേരി: വിദ്യാലയങ്ങളുടെ നവീകരണങ്ങൾ നടക്കുന്പോൾ മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ.
പഴുപ്പത്തൂർ ഗവ.എൽപി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ ഓർമ്മക്കൂട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ മികവാർന്ന പഠനത്തിന് അധ്യാപകർക്കൊപ്പം രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പ്രയത്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേത്തു. 1958 സ്ഥാപിതമായ ഈ വിദ്യാലയം നിലനിർത്തേണ്ടത് നമ്മുടെ കടമയാണെന്ന ദേഹം പറഞ്ഞു.
നഗരസഭാ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ ആദ്യ വിദ്യാർഥിയായിരുന്ന ബാലൻ പഴുപ്പത്തൂരിനെ ഷാൾ അണിയിച്ച് ആധരിച്ചു.
നഗരസഭാ കൗണ്‍സിലർമാരായ കള്ളികൂടൻ ഷൗക്കത്ത്, മേഴ്സി, ബാബു പഴുപ്പത്തുർ, മുൻ ഡിവിഷൻ കൗണ്‍സിലർ സാബു, പ്രതീഷ്, പിടിഎ പ്രസിഡന്റ് പ്രകാശൻ, രാജൻ, മുൻ ഹെഡ്മാസ്റ്റർ കുര്യാക്കോസ്, ആന്റണി, ഇ.വൈ. ലീല, പ്രധാനാധ്യാപകൻ സന്തോഷ്, അധ്യാപകരായ രാജീവൻ, ദീപ, ഗീത എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ സ്കൃത സ്കൂളിന്റെ നവീകരണത്തിനായുള്ള നിവേദനം എംഎൽഎയ്ക്ക് സമർപ്പിച്ചു.